കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി മൈമൂന കടുക്കാഞ്ചേരിയെ തിരഞ്ഞെടുത്തു.

MTV News 0
Share:
MTV News Kerala

കുന്ദമംഗലം : ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാവൂർ ഡിവിഷനിലെ മൈമൂന കടുക്കാഞ്ചേരിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ ഡി എഫ് ലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് മൈമൂന വിജയിച്ചത്.ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എൽ ഡി എഫ് ന് ലഭിച്ചിരുന്നു.