മാവൂർ കച്ചേരികുന്നിൽ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

MTV News 0
Share:

മാവൂർ:കച്ചേരികുന്ന് മുല്ലപ്പള്ളി വീണുഗോപാലിന്റെ ഭാര്യ ബിന്ദു (48 ) ആണ് മരിച്ചത്.വൈകുന്നേരം നാലുമണിയോടെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ വീടിനു സമീപത്തെ കുളത്തിൻകരയിൽ ചെരുപ്പ് കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാരും പരിസരവാസികളും കുളത്തിൽ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
ഇവിടെ നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ കുളത്തിൽ നടത്തിയ തിരച്ചിലിൽ കുളത്തിനടിയിൽ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ യൂണിറ്റ് സീനിയർ ഓഫീസർ അബ്ദുൽ ഷുക്കൂർ നേതൃത്വം നൽകി.

മക്കൾ : അനഘ,
അർജുൻ
സഹോദരങ്ങൾ: രജിത്ത് കുമാർ ,
വിനോദ് കുമാർ , രാജേഷ് കുമാർ ,

Share:
മാവൂർ:കച്ചേരികുന്ന് മുല്ലപ്പള്ളി വീണുഗോപാലിന്റെ ഭാര്യ ബിന്ദു (48 ) ആണ് മരിച്ചത്.വൈകുന്നേരം നാലുമണിയോടെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ വീടിനു സമീപത്തെ കുളത്തിൻകരയിൽ ചെരുപ്പ് കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാരും പരിസരവാസികളും കുളത്തിൽ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഇവിടെ നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ കുളത്തിൽ നടത്തിയ തിരച്ചിലിൽ കുളത്തിനടിയിൽ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം...മാവൂർ കച്ചേരികുന്നിൽ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.