
മാവൂർ സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാവൂർ: മാവൂർ സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ എം.വി.ആർ ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ ക്രെസന്റ് പബ്ലിക് സ്കൂളിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രക്തദാനത്തിന്റെ ആവിശ്യകതയെ കുറിച്ച് എം.വി.ആർ ഹോസ്പിറ്റലിലെ ഡോ. നിധിൻ ഹെൻറി ബോധ വൽക്കരണ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം എം പി കരീം അധ്യക്ഷത വഹിച്ചു. സാന്ത്വനം പാലിയേറ്റീവ് സെക്രട്ടറി എം ഉസ്മാൻ, സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് മാവൂർ ഭാരവാഹികളായ തുഫൈൽ പാഴൂർ, സാബിത്ത് അരയൻകോട്, ഈസ ഫാറൂഖ്, ഷംന, ഫെമിൻ, ഷഹാന, അംന, ഷഹാന ടി കെ, ഫസ്‌ല, ഫെബി, അനസ് ഒ പി മാവൂർ, ലിബാൻ, തുടങ്ങിയവർ നേതൃത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)