കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

MTV News 0
Share:

മാവൂർ:പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച കല്ലേരി മുതലക്കുണ്ട് നിലം റോഡ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 8.75 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പി സുജിത്, അബ്ദുറഹിമാൻ നെല്ലൂളി, കെ പി മുരളീധരൻ പിള്ള, എം എൻ ഹഫ്സത്ത്, മുരളി പി ബാവ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ പി കെ ഷറഫുദ്ധീൻ സ്വാഗതവും അബ്ദുറഹിമാൻ ചാലിയം നന്ദിയും പറഞ്ഞു.