ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ അരിക് ഇടിഞ്ഞു വീണു.

MTV News 0
Share:
MTV News Kerala

മാവൂർ | ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ അരിക് ഇടിഞ്ഞു വീണു. മാവൂർ കണ്ണിപറമ്പ് റോഡിൽ പള്ളിയോൾ മേച്ചേരി താഴത്താണ് നാല് മീറ്ററോളം ഉയരത്തിലുള്ള റോഡിൻ്റെ അരിക് ഇടിഞ്ഞത്.

വെള്ളിയാഴ്ച്ച രാത്രിയിലാണ് റോഡിൻ്റെ ഈ ഭാഗം ഇടിഞ്ഞമർന്നത്.
കുന്ദമംഗലത്തേക്കുള്ള ബസുകളടക്കം നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.
റോഡരുക് ഇടിഞ്ഞതോടെ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
പരിസരവാസികളുടെ നേതൃത്വത്തിൽ
കല്ലും മറ്റും വെച്ച് അപകടമുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് നവീകരിച്ചതാണ് മാവൂർ കണ്ണിപറമ്പ് റോഡ്.