ചൂലൂര്‍ മേഖലയിൽ വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂര്‍ മേഖലയിൽ വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചു.
വെള്ളലശ്ശേരി വയൽ, സങ്കേതം വയൽ, തലപ്പണ വയൽ,
നരിയങ്ങൽ വയൽ മച്ചിൽ വയൽ എന്നിവിടങ്ങളിലാണ് വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചത്.നിരവധി നേന്ത്രവാഴകളാണ് ഈ വയലുകളിൽ ഒടിഞ്ഞുവീണത് .

ചൂലൂർ നരിയങ്ങൽ വയലിലെ കർഷകനായ കൊന്നാറയിൽ നാരായണൻ നായർക്ക് മാത്രം എഴുനൂറിലധികം വാഴകളാണ് ഒടിഞ്ഞു വീണത്.
ഒടിഞ്ഞു വീണ വാഴകളിൽ ഏറെയും ഒന്നരമാസം മുമ്പ് കുല എത്തിയതാണ്.
ഈ പ്രായമാകുമ്പോഴേക്കും ഒരു വാഴയ്ക്ക് ഇരുനൂറ് രൂപയോളം ചിലവാണ് കർഷകർക്ക് അധ്വാനത്തിനു പുറമേ വരുന്നത്.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നേന്ത്രവാഴ
കർഷകർക്ക്
ഉണ്ടായത്.

കഴിഞ്ഞ രണ്ടുമാസം മുൻപ് കനത്ത ചൂടിൽ മൂവായിരത്തി ഇരുനൂറോളം
വാഴകൾ പോളചീച്ചിൽ വന്ന് ഒടിഞ്ഞ് വീണ്
കർഷകനായ നാരായണൻ നായർക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ വീണ്ടും വാഴകൾ മഴയിലും കാറ്റിലും ഒടിഞ്ഞുവീണത്.
വലിയ പലിശയ്ക്ക് ലോണെടുത്തു കടം വാങ്ങിയും മറ്റുമാണ് വാഴ കൃഷി ചെയ്തിരുന്നത്.
കൃഷി ഇറക്കിയ വാഴകളിൽ ഏറെയും ഒടിഞ്ഞുവീണതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
കൃഷിയാകെ നശിച്ചതോടെ ഇനി എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് ചാത്തമംഗലത്തെ
വാഴ കർഷകർ. അടിയന്തിരമായി
എന്തെങ്കിലും സഹായം ലഭിച്ചില്ലെങ്കിൽ
വാഴകൃഷി തന്നെ പാടെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്
ഇവിടുത്തെ മിക്ക കർഷകരും.