മാവൂർ.എൻ.ഐടി. കൊടുവള്ളി റോഡ് ആക്ഷൻ കമ്മറ്റി മൂന്നാം ഘട്ട സമരത്തിലേക്ക്
പതിനേഴ് വർഷത്തോളമായി അറ്റകുറ്റപ്പണി പോലും നടത്താതെ യാത്രാ ദുരിതം നേരിടുന്ന മാവൂർ – എൻ.ഐ.ടി കൊടുവള്ളി റോഡിൻ്റെ
ശോചനീയാവസ്ഥയിൽ
പ്രതിഷേധിച്ച് മൂന്നാംഘട്ട സമരം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റോഡിൻ്റെ ദുരവസ്ഥപരിഹരിക്കുന്നതിന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നേരത്തെ പൊതുമരാമത്ത് വകുപ്പിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എം.എൽ.എക്കും നിരവധി തവണ പരാതികൾ നൽക്കിയിട്ടും .
യാതൊരു നടപടിയും ഇതുവരെ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്
തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാവൂർ അങ്ങാടിയിൽ ആരംഭിക്കുന്ന ഉപവാസ സമരം പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്
ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം
സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ പ്രൊ:എം എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും.
ഇരു ചടങ്ങുകളിലും
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് മാർത്ത സമ്മേളനത്തിൽ സമര സമിതി നേതാക്കൾ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ എൻ വാസുദേവൻ നായർ, കൺവീനർ
എം എൽ സി മുഹമ്മദ്,
സത്യൻ അടുവാട് , അബൂബക്കർ പെരിക്കാക്കോട്,
പി കെ മുനീർ കുതിരാടം തുടങ്ങിയവർ സംബന്ധിച്ചു
© Copyright - MTV News Kerala 2021
View Comments (0)