
മാവൂർ:കൂളിമാട് പാലത്തിന് താഴെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച ഊട്ടി സ്വദേശിയെ തിരിച്ചറിഞ്ഞു. നീലഗിരി കാന്തൽ പ്രദേശത്തെ സൂര്യ (23) ആണ് മരണപെട്ടത്.
മുക്കം ഫയർഫോഴ്‌സിന്റെയും മാവൂർ പോലീസിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു.
ഇന്ന് വൈകീട്ട് കുളിക്കടവിൽ വസ്ത്രവും മൊബൈലും കണ്ട നാട്ടുകാരാണ് തിരച്ചിൽ നടത്തിയത്.
റോഡരികിൽ ഇയാളുടെ കാറും കണ്ടെത്തി.തുടർന്ന് മുക്കം ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പിതാവ്:സായി പ്രകാശ്
മാതാവ് :ഗീത
സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ
,മുങ്ങൽ വിദഗ്ധരായ ശരത്, മിഥുൻ, രജീഷ് എന്നിവരാണ് ബോഡി മുങ്ങി എടുത്തു. അഗസ്റ്റിൻ, കെ എ.സിഞ്ചു, സലീം,കെ. ചാക്കോ, രാജേന്ദ്രൻ,വി എം.മിഥുൻ,ജമാലുദ്ധീൻ, വിജയകുമാർ, വാർഡ് മെമ്പർ കെ എ റഫീഖ് എന്നിവർ നേതൃത്വം കൊടുത്തു
© Copyright - MTV News Kerala 2021





View Comments (0)