പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമവും സന്ദേശ റാലിയും

MTV News 0
Share:
MTV News Kerala

ലോക പാലിയേറ്റീവ് ദിനത്തിൽ കോഴിക്കോട് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമവും സന്ദേശ റാലിയും നടന്നു.

‘നാട്ടിലോരു കൂട്ടായ്മ, വീട്ടിലൊരു പരിചാരക’ എന്ന മുദ്രാവാക്യമുയർത്തിയാണ് സംഗമം സംഘടിപ്പിച്ചത്.

മാവൂർ എസ് ടി യു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് ഉദ്ഘാടനം ചെയ്തു.

കിപ് കുന്ദമംഗലം ഏരിയ പ്രസിഡന്റ് സി.കെ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് അംഗം ഗീതാമണി, മാവൂർ വിജയൻ, കെ. വി ശംസുദ്ദീൻ ഹാജി എന്നിവർ സംസാരിച്ചു.

കിപ് ജില്ലാ സെക്രട്ടറി നിസാർ അഹമ്മദ് പാലിയേറ്റീവ് ദിന സന്ദേശം നൽകി. കുമാരി കാർത്തിക പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം ഉസ്മാൻ സ്വാഗതവും ഷാഹിദ് ജാസിം നന്ദിയും പറഞ്ഞു.

തുടർന്ന് മാവൂർ അങ്ങാടിയിൽ പാലിയേറ്റീവ് സന്ദേശ റാലി നടന്നു. റാലി മാവൂർ പൊലീസ് സ്റ്റേഷൻ എസ് എച് ഒ രാജേഷ് പി ഫ്ലാഗ്ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള SPC, NSS, സ്കൗട്ട് &ഗൈഡ് വളണ്ടിയർമാരും ടി ഡി ആർ എഫ് വളണ്ടിയർമാർ, റസിഡന്റ് അസോസിയേഷൻ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാർ തുടങ്ങിയവർ റാലിയിൽ അണിചേർന്നു.

റാലിക്ക് വിച്ചാവ മാവൂർ, ഓനാക്കിൽ ആലി, രാജൻ കുന്ദമംഗലം, വിനോദ് ചാത്തമംഗലം, രവീന്ദ്രൻj കുറ്റിക്കാട്ടൂർ, ഫാത്തിമ കെ.കെ, ബബിത, സുലയ്യ മാവൂർ, ഖദീജ തുടങ്ങിയവർ നേതൃത്വം നൽകി.