കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിന് തുടക്കം.ആദ്യ ജയം കെ.എഫ്.സി.കാളിക്കാവിന്

MTV News 0
Share:
MTV News Kerala

മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച്  നടക്കുന്ന കെ.എം.ജി മാവൂർ  പ്രഥമ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24 ‘ന് തുടക്കമായി. ബോബി ചെമ്മണ്ണൂർ  ടൂർണ്ണമെൻ്റ് ഉൽഘാടനം ചെയ്തു.എസ്.എഫ്.എ സംസ്ഥാന പ്രസിഡണ്ട് കെ.എ ലെനിൻ പതാകയുയർത്തി. ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ടി.എം.ഷമീർ ബാബു അദ്ധ്യക്ഷത വഹിച്ചു.ഹബീബ് മാസ്റ്റർ, റോയൽ മുസ്ഥഫ, കെ.ടി.അഹമ്മദ് കുട്ടി, അഡ്വ.ഷമീംപക്സാൻ, പി.ടി.എ.ലത്തീഫ്, വഹാബ് മാസ്റ്റർ, ജിംഖാന അൻസാർ ,കെ.കൃഷ്ണൻകുട്ടി, ഷാഹുൽ ഹമീദ്, യാഷിഖ്  മഞ്ചേരി,പിഎം.നൗഷാദ് എന്നിവർ പ്രസംഗിച്ചു.  ആദ്യ മത്സരത്തിൽ കെ.എഫ്.സി.കാളികാവ്  നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പരാജയപ്പെടുത്തി. ഇന്ന് ( ചൊവ്വ) കെ.അർ.എസ് കോഴിക്കോട് മെഡിഗാഡ് അരീക്കോടിനെ നേരിടും. കിക്കോഫ് 8.30 PM.