ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ: വാഴക്കാട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു.
മാവൂർ കച്ചേരിക്കുന്ന് പനംങ്കുണ്ട അബ്ദുറഹിമാൻ (71) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച്ച രാവിലെ ആറെ കാലോടെ എളമരം വാലില്ലാപ്പുഴ റോഡിലാണ് അപകടം സംഭവിച്ചത്.
വാഴക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ആദ്യം വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.
വൈകുന്നേരം ആറു മണിയോടെയാണ് അബ്ദുറഹിമാൻ മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
റിട്ടയേഡ് ഗ്രാസിം ജീവനക്കാരനാണ് മരിച്ച അബ്ദുറഹിമാൻ .
ഗ്രാസിം എസ് ടി യു
യൂണിയന്റെ മുൻകാല സജീവ പ്രവർത്തകനായിരുന്നു.
മക്കൾ : മുജീബ് ( ബസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മാവൂർ മേഖലാ കമ്മറ്റി ട്രഷറർ),
റനീഷ് (വെൽഡർ ),
മുനീഷ് (കണ്ടക്ടർ),
ഹസീന

മരുമക്കൾ :
ഹർഷിദ (മുഴാപാലം),
ഹിബ (മാവൂർ ),
ആരിഫ (ഓമശ്ശേരി ),
ഷക്കീർ (അരീക്കോട്) .
സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുള്ള,
ആമിന, മൈമൂന

Share:
MTV News Keralaമാവൂർ: വാഴക്കാട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു. മാവൂർ കച്ചേരിക്കുന്ന് പനംങ്കുണ്ട അബ്ദുറഹിമാൻ (71) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വ്യാഴാഴ്ച്ച രാവിലെ ആറെ കാലോടെ എളമരം വാലില്ലാപ്പുഴ റോഡിലാണ് അപകടം സംഭവിച്ചത്. വാഴക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന്...ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു.