മാവൂർ:വീടില്ലാതെ ദുരിതമനുഭവിച്ചിരുന്ന മാവൂർ കരിമ്പന കുഴി നീനക്കും കുട്ടികൾക്കും തണലൊരുക്കാൻ ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി.
ഒൻപതര ലക്ഷം രൂപ ചിലവിൽ മാവൂർ തെങ്ങിലക്കടവ് തീർത്ത കുന്ന് കരിമ്പനക്കുഴിയിലാണ് വീട് നിർമ്മിച്ച് നൽകിയത്. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് വീട്.
മുഴുവൻ പ്രവർത്തികളും പൂർത്തീകരിച്ച സാന്ത്വന ഭവനത്തിൻ്റെ താക്കോൽദാനം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ഡി.സി.എഫ് പ്രസിഡണ്ട് എ.കെ.ഫാസിൽ അധ്യക്ഷത വഹിച്ചു.
ഭവന നിർമ്മാണ കമ്മറ്റി കൺവീനർ പി.സലീം റിപ്പോർട്ട് അവതരിപ്പിച്ചു.
ഡി.സി.എഫ് ട്രഷറർ ടി.രാജേഷ് മന്ത്രിക്കുള്ള സ്നേഹോപഹാരം സമർപ്പിച്ചു.
ചടങ്ങിൽ മരണമടഞ്ഞ ഡി.സി.എഫ് അംഗം സൈഫുദ്ദീൻ്റെ ഫോട്ടോ മന്ത്രി അനാഛാദനം ചെയ്തു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മുഖ്യാഥിതിയായി.
വൈ: പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, ഗ്രാമ പഞ്ചായത്ത് അംഗം എ.പി.മോഹൻദാസ്, മാവൂർ പോലീസ് ഇൻസ്പെക്റ്റർ കെ.വിനോദൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ്, വിനീത, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത്, എൻ.കെ.റിയാസ്, വി.കെ.ഇല്യാസ്, വി.അയ്യൂബ്, ടി.കെ.ജനീസ് ,കോയ, പി.കെ.ഷാഹുൽ, തുടങ്ങിയവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)