ഡ്രീം ചാലിയാർ പദ്ധതി;സർവ്വകക്ഷി യോഗം ചേർന്നു.

MTV News 0
Share:
MTV News Kerala

ചാലിയാർ ടൂറിസത്തിൻ്റെ കേന്ദ്രബിന്ദുവായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഡ്രീം ചാലിയാർ പദ്ധതി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി സർവ്വകക്ഷി യോഗം നടത്തി. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിലാണ് സർവ്വകക്ഷി യോഗം നടത്തിയത്.

ഡ്രീം ചാലിയാർ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ,സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ പദ്ധതിക്കു വേണ്ട നിർദ്ദേശങ്ങൾ ചർച്ചയായി.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി സർവ്വകക്ഷി യോഗം ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു.മാവൂർ ന്യൂസ്‌.ഡ്രീം ചാലിയാർ ചീഫ് കോഡിനേറ്റർ ഗുലാം ഹുസൈൻ കൊളക്കാടൻ പദ്ധതി വിശദീകരിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം.അപ്പുകുഞ്ഞൻ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രഞ്ചിത്ത്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി.വാസന്തി,ടി.ടി.ഖാദർ, എം.പി.കരീം, റിട്ട: എസ്.പി.മുഹമ്മദ് കോയ, എം ധർമ്മജൻ,കെ.പി.രാജശേഖരൻ, പി.സുനോജ് കുമാർ,ഗിരീഷ് കമ്പളത്ത്,തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaചാലിയാർ ടൂറിസത്തിൻ്റെ കേന്ദ്രബിന്ദുവായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഡ്രീം ചാലിയാർ പദ്ധതി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി സർവ്വകക്ഷി യോഗം നടത്തി. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിലാണ് സർവ്വകക്ഷി യോഗം നടത്തിയത്. ഡ്രീം ചാലിയാർ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ,സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പദ്ധതിക്കു വേണ്ട നിർദ്ദേശങ്ങൾ ചർച്ചയായി.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി സർവ്വകക്ഷി യോഗം ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്...ഡ്രീം ചാലിയാർ പദ്ധതി;സർവ്വകക്ഷി യോഗം ചേർന്നു.