
മാവൂർ: കാട്ടുപന്നി ശല്യം രൂക്ഷമായ മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
മാവൂർ കണ്ണാറ ജയപ്രകാശിനാണ് പരിക്കേറ്റത്.
ഞായറാഴ്ച്ച രാവിലെ ആറരയോടെ വീട്ടുമുറ്റത്തു നിന്നാണ് കാട്ടുപന്നി ആക്രമിച്ചത്.
വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നും
പശുവിനെ മാറ്റി കെട്ടുന്നതിനായി പോകുമ്പോഴാണ്
തൊട്ടടുത്ത വാഴത്തോട്ടത്തിൽ നിന്നും ഓടിയെത്തിയ പന്നി ആക്രമിച്ചത്.
ആദ്യ കുത്തിൽ തന്നെ ജയപ്രകാശ് നിലത്തു വീണു.രണ്ടാമതും പന്നി ആക്രമിക്കാൻ അടുത്തെങ്കിലും ഓടി മാറുകയായിരുന്നു.
വലത്തെ കാലിന് ആഴത്തിൽ മുറിവേറ്റ ജയപ്രകാശിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)