പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍, വീഴ്ച ഉണ്ടായതായി ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ട്

MTV News 0
Share:
MTV News Kerala

മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നടുറോഡില്‍ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഡ്രൈവര്‍ അബ്‌ദുള്‍ അസീസിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഒക്‌ടോബര്‍ 13നായിരുന്നു സംഭവം.കുഴിമണ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അന്‍ഷിദിനാണ് മര്‍ദനമേറ്റത്.

കിഴിശേരിയില്‍ ബസ് കാത്തുനില്‍ക്കവേ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു. കുഴിമണ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം ഉണ്ടായ ദിവസമായിരുന്നു വിദ്യാര്‍ത്ഥിയ്ക്ക് നേരെ അതിക്രമമുണ്ടായത്. മുഹമ്മദ് അന്‍ഷിദിന് സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. നാഭിക്കുള്‍പ്പെടെ വിദ്യാര്‍ത്ഥിയ്ക്ക് ചവിട്ടേറ്റു.

സംഭവത്തില്‍ ഉള്‍പ്പെട്ട എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ അബ്‌ദുള്‍ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാ‌ഞ്ച് ഡി വൈ എസ് പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Share:
MTV News Keralaമലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നടുറോഡില്‍ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഡ്രൈവര്‍ അബ്‌ദുള്‍ അസീസിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒക്‌ടോബര്‍ 13നായിരുന്നു സംഭവം.കുഴിമണ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അന്‍ഷിദിനാണ് മര്‍ദനമേറ്റത്. കിഴിശേരിയില്‍ ബസ് കാത്തുനില്‍ക്കവേ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു. കുഴിമണ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം ഉണ്ടായ ദിവസമായിരുന്നു വിദ്യാര്‍ത്ഥിയ്ക്ക് നേരെ അതിക്രമമുണ്ടായത്. മുഹമ്മദ് അന്‍ഷിദിന് സംഘര്‍ഷവുമായി ഒരു ബന്ധവും...പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍, വീഴ്ച ഉണ്ടായതായി ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ട്