മാവൂർ:അഖിലഭാരത അയ്യപ്പ സേവാ സംഘം കണ്ണിപറമ്പ് ശാഖയുടെ നേതൃത്വത്തിൽ
വിപുലമായി പരിപാടികളോടെ കർപ്പൂരാഴി മഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാവൂർ ചിറക്കൽ താഴം പട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 9 ശനിയാഴ്ച പട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്നുമാണ് കർപ്പൂരാഴി ഘോഷയാത്ര ആരംഭിക്കുക.
കർപ്പൂരാഴിയുടെ ഭാഗമായി താലപ്പൊലി, വിവിധ ടാബ്ലോകൾ, മഹിഷിമർദ്ദനം ആട്ടക്കഥ,പാണ്ടിമേളം
തുടങ്ങി വിവിധ പരിപാടികൾ നടക്കും.
പട്ടക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കർപ്പൂരാഴി ഘോഷയാത്ര കണ്ണിപറമ്പ് കൂഴമ്പ്ര കാവിലാണ് സമാപിക്കുക.
തുടർച്ചയായി രണ്ടാം വർഷമാണ് കർപ്പൂരാഴി ഘോഷയാത്ര നടക്കുന്നത്.
ഇത്തവണ കൂടുതൽ ഭക്തരെയാണ് കർപ്പൂരാഴി ഘോഷയാത്രയ്ക്ക് പ്രതീക്ഷിക്കുന്നത്.
കർപ്പൂരാഴി ഘോഷയാത്രയ്ക്ക് എത്തുന്ന ഭക്തർക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും സംഘാടകസമിതിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയതായും കർപ്പൂരാഴി ഘോഷയാത്രയുടെ സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ
സംഘാടകസമിതി ജനറൽ കൺവീനർ രാജേഷ് കൂനിച്ചി മാട്ടുമ്മൽ ,
പി കെ വേലായുധൻ,
റാം മോഹൻ കോച്ചക്കാട്ട്,ഹരീന്ദ്രൻ കായേരി, ദേവദാസൻ കുതിരാടം,തുടങ്ങിയവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)