എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം | ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്

വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്.

വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. സംഭവത്തില്‍ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയില്‍ ജോസഫൈന്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ ജോസഫൈനെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈന്‍ നേരത്തെ നടത്തിയിട്ടുണ്ട്.