കേരളത്തിൽ നിന്നും കർണ്ണാടക സംസ്ഥാന ത്തിലേക്ക് റോഡ് മാർഗ്ഗമുള്ള രാത്രികാല നിരോധനം പിൻവലിക്ക ണമെന്നാവശ്യപ്പെട്ടുകൊണ്ട് കർണ്ണാടക നിയമസഭ സ്പീക്കർ ബഹുമാനപ്പെട്ട യു.ടി.ഖാദറിന് മലബാർ ഡവലപ്പ്മെന്റ് ഫോറം നിവേദനം നൽകി.
ഇന്നലെ വൈകുന്നേരം കോഴിക്കോട് ഖാസി ഫൌണ്ടേഷന്റെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീ : യു.ടി.ഖാദർ .
നിലവിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി വഴിയാണ് കർണ്ണാടക സംസ്ഥാനത്തിലെ മൈ സൂർ – ബാഗ്ലൂർ നഗരങ്ങ ളിലേക്ക് പോകാനായി ഉപയോഗിക്കുന്നത്.ആയിര കണക്കിന് വാഹന ങ്ങളാണ് സുൽത്താൻ ബത്തേരി – ബന്ദിപ്പൂർ വഴി കർണ്ണാടകയിലേ ക്ക് നിത്യേന കടന്നു പോകുന്നത്.
സുൽത്താൻ ബത്തേ രിയിൽ നിന്നും കർണ്ണാ ടകയിലേക്ക് കടക്കേണ്ട അതിർത്തി രാത്രി 9 മണിക്ക് അടച്ചുപൂട്ടിടു ന്നത് മൂലം വർഷങ്ങളാ യി വലിയ ദുരിതങ്ങളാ ണ് അനുഭവിച്ചു വരുന്ന ത്.
വയനാട്ടിലെ സുൽത്താ ൻ ബത്തേരിയിൽ നിന്നു ള്ള കർണ്ണാടക അതിർ ത്തി രാത്രി 9 മണിക്കാ ണ് അടച്ചിടുക. കർണ്ണാ ടകയിൽ നിന്നും കേരള ത്തിലേക്ക് കയറേണ്ട
ബന്ദിപ്പൂർ അതിർത്തി യും രാത്രി 9 മണിക്ക് അടച്ചിടും.ഇരു ഭാഗങ്ങ ളിൽ നിന്നും അതിർത്തി കടന്ന് കേരളത്തിലേ ക്കും, കർണ്ണാടകയിലേ ക്കും കടന്ന് പോകേണ്ട വാഹനങ്ങൾ രാത്രി 9 മണിക്ക് അതിർത്തി ഗെയിറ്റ് പുട്ടി പോകുമെ ന്ന് കരുതി അതിവേഗ ത്തിൽ വാഹനമോടിച്ച് പോകുന്നതിനാൽ നിര വതി വൻ അപകടങ്ങ
ൾ സംഭവിക്കുന്നു. രാത്രി 9 മണിക്ക് അതിർത്തി അടച്ചു കഴിഞ്ഞാൽ രാവിലെ 6 മണി വരെ
കാത്ത് കെട്ടി കഴിയേണ്ട
ദുരിതവും.
ഇരു സംസ്ഥാനങ്ങളി ലേയും വ്യാപാര – വാണി ജ്യ-ടൂറിസം മേഖലയെ ഇത് കാര്യമായി ബാധി ക്കുന്നു.
വയനാട് സുൽത്താൻ ബത്തേരി വഴിയുള്ള കർണ്ണാടകയിലേക്കുള്ള
രാത്രി യാത്രാ നിരോധ നം പിൻവലിക്കാനാ വശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്
എം.ഡി.എഫ് ഭാരവാഹി കൾ കർണ്ണാടക സർ ക്കാരിനോടാവശ്യപ്പെട്ടു. പ്രശ്നം കർണ്ണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ശ്രീ : യു.ടി.ഖാദർ അറിയിച്ചു.
ജയന്ദ് കുമാർ , പി.ടി. അഹമ്മദ് കോയ , ബാവ ഇറുകുളങ്ങര, ഖൈസ് അഹമ്മദ്, കെ.എം.ബഷീർ, രംസി ഇസ്മയിൽ , സി.എൻ. അബ്ദുൽ മജീദ്, ഇസ്ഹാഖ് കെ.വി, നാസർ ഹസ്സൻ , സിദ്ദീഖ്, ഷമീർ, ഷൊക്കൂർ ,ബാപ്പുപി.പി. ഷബീർ ഉസ്മാൻ. വി.മുഹമ്മദ് അഷ്റഫ്, സാലിഹ് ബറാമി , എം.അബ്ദുൽ ഗഫൂർ ,എന്നിവരാണ് മലബാർ ഡവലപ്പ്മെന്റ് ഫോറത്തിന് വേണ്ടി കർണ്ണാടക സ്വീക്കർക്ക് നിവേദനം നൽകിയത്.
© Copyright - MTV News Kerala 2021
View Comments (0)