മാവൂരിൻ്റെ പുരോഗതിക്ക്മണന്തലക്കടവ് പാലം വരണം: മാധ്യമ സെമിനാർ

MTV News 0
Share:
MTV News Kerala

മാവൂർ :-  മാവൂരിന്റെ പുരോഗതിക്ക് മണന്തലക്കടവ് പാലം അനിവാര്യമാണെന്ന് ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. ഇരു പ്രദേശത്തുകാരുടെയും ഏറെ നാളത്തെ ആവശ്യമായ മണന്തലക്കടവ് പാലം വരുന്നതോടു കൂടി മാവൂരിൻ്റെ വ്യാപാര മേഖല മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും, സമീപത്തുള്ള ആശുപത്രികളിലേക്കും,
മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രകൾ എളുപ്പമാകുമെന്നും സെമിനാർ ചർച്ച ചെയ്തു. മാവൂരിൻെറ സമഗ്ര വികസനത്തിന് രാഷ്ട്രീയഭേദമന്യേ ഒരുമിച്ചുള്ള പ്രവർത്തനം ഉണ്ടായാൽ മാത്രമേ പാലം സാധ്യമാകൂ എന്നും സെമിനാർ അഭിപ്രായപ്പെട്ടു.

മാവൂർ മർച്ചന്റ്റ് അസോസിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച സെമിനാറിൽ ഫാത്തിമ ഉണിക്കൂർ (മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), പ്രേംനാഥ്(സി.പി.ഐ.എം), കെജി പങ്കജാക്ഷൻ (സിപിഐ), പി.ഉമ്മർ മാസ്റ്റർ (മുസ്ലിം ലീഗ്), സുനോജ്(ബിജെപി), ഷാഹിർ.കെ.വി(മാവൂർ മർചെൻ്റ് അസോസിയേഷൻ), ഉസ്മാൻ മാവൂർ(വ്യാപാരി വ്യവസായി ഏകോപന സമിതി), സലീം(വ്യാപാരി സമിതി), ശൈലേഷ് അമലാപുരി (മാവൂർ പ്രസ് ക്ലബ്), അൻവർ ശരീഫ്(എടവണ്ണപ്പാറ പ്രസ് ക്ലബ്), രാമമൂർത്തി(സേവ് മാവൂർ), വിച്ചാവ മാവൂർ(കേരള പ്രവാസി സംഘം), താഹിർ മാസ്റ്റർ(മണന്തലക്കടവ് റെസിഡൻസ്), ലത്തീഫ് പാലക്കോൾ(ആർ.ജെ.ഡി) തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികളായ മുഹമ്മദ്‌ ആരിഫ്, സഫറുള്ള കൂളിമാട്, അമീൻ ഷാഫിദ്, റീഷ്മ എന്നിവർ സെമിനാർ നിയന്ത്രിച്ചു.

Share:
Tags:
MTV News Keralaമാവൂർ :-  മാവൂരിന്റെ പുരോഗതിക്ക് മണന്തലക്കടവ് പാലം അനിവാര്യമാണെന്ന് ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. ഇരു പ്രദേശത്തുകാരുടെയും ഏറെ നാളത്തെ ആവശ്യമായ മണന്തലക്കടവ് പാലം വരുന്നതോടു കൂടി മാവൂരിൻ്റെ വ്യാപാര മേഖല മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും, സമീപത്തുള്ള ആശുപത്രികളിലേക്കും,മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രകൾ എളുപ്പമാകുമെന്നും സെമിനാർ ചർച്ച ചെയ്തു. മാവൂരിൻെറ സമഗ്ര വികസനത്തിന് രാഷ്ട്രീയഭേദമന്യേ ഒരുമിച്ചുള്ള പ്രവർത്തനം ഉണ്ടായാൽ മാത്രമേ പാലം സാധ്യമാകൂ എന്നും സെമിനാർ അഭിപ്രായപ്പെട്ടു....മാവൂരിൻ്റെ പുരോഗതിക്ക്മണന്തലക്കടവ് പാലം വരണം: മാധ്യമ സെമിനാർ