കോളേജിൽ റാഗിംഗ്, ക്രൂരമർദ്ദനം: ഒമ്പത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസ്

MTV News 0
Share:

കോഴിക്കോട്: കളൻതോട് എംഇഎസ് കോളേജിലെ റാഗിംഗിൽ ഒൻപത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസ്. കുന്നമംഗലം പൊലീസാണ് കേസെടുത്തത്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് പേരെ കോളേജ് സസ്പെന്റ് ചെയ്തു. സംഭവത്തിൽ കോളേജിനോട് സമ്പൂർണ റിപ്പോർട്ട് നൽകാനും സർവ്വകലാശാല ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിന് ക്രൂരമായ മർദ്ദനമേറ്റത്.മൂക്കിന്റെ പാലം തകരുകയും കണ്ണിന്റെ കാഴ്ചയ്ക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയാണ് മിഥിലാജ്. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മര്‍ദ്ദിച്ചതെന്ന് മിഥിലാജിന്റെ പിതാവ് മുഹമ്മദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കുന്നമംഗലം പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.