വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ഗാസയിലേക്കു കരസേനാ നീക്കത്തിന് ഒരുക്കവുമായി ഇസ്രയേല്‍. ഏതുനിമിഷവും 1.73 ലക്ഷം സൈനികര്‍ ഗാസയെന്ന ചെറുഭൂപ്രദേശത്തേക്ക് ഇരച്ചുകയറാം. ഇവരില്‍ 8,000 പ്രത്യേക കമാന്‍ഡോകളും ഉള്‍പ്പെടും. പലസ്‌തീന്‍ സായുധസംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഗാസയിലെ രണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി പലസ്‌തീന്‍ വിദേശകാര്യമന്ത്രാലയം സ്‌ഥിരീകരിച്ചു. ഗാസയിലെ എട്ട് ഔദ്യോഗിക അഭയാര്‍ഥി ക്യാമ്പുകളില്‍, കടലോരത്തെ അല്‍-ഷാതി ക്യാമ്പും ജബലിയ ക്യാമ്പുമാണ് ആക്രമിക്കപ്പെട്ടത്. രണ്ടിടത്തുമായി ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഇസ്രയേലില്‍നിന്നു പിടിച്ച ബന്ദികളും ഉള്‍പ്പെടുന്നു. ഇന്നലെ 600 യുദ്ധവിമാനങ്ങളും 300 റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആയിരത്തിലേറെ ലക്ഷ്യങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു.
ഇസ്രയേലിനു പിന്തുണയുമായി യു.എസും രംഗത്തുണ്ട്. യു.എസ്. പടക്കപ്പലുകളെ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ചു. വിമാന വാഹിനിക്കപ്പലുകളെയാണ് അണിനിരത്തിയിരിക്കുന്നത്. അവശ്യഘട്ടങ്ങളില്‍ ഇസ്രയേലിന് ആയുധങ്ങള്‍ ലഭ്യമാക്കുന്നതും യു.എസ്. ലക്ഷ്യമാണ്. നാലു മിസൈല്‍ ഡിസ്‌ട്രോയറുകളും അയച്ചിട്ടുണ്ടെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം ഇസ്രയേലിനു നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇസ്രയേലിനെതിരേ പോരാടാന്‍ ലബനനിലെ പാലസ്‌തീനികളും ഉടന്‍ പുറപ്പെടുമെന്നു ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്‌ബുള്ള അറിയിച്ചു. ഹമാസ് ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു യു.എന്‍. യോഗത്തില്‍ ഇറാനും അറിയിച്ചു.
ഗാസയില്‍നിന്ന് ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണവും രാപകലന്യേ ശക്‌തമായി തുടരുന്നു. ഗാസയ്‌ക്കു നേരേ നടത്തുന്നതു സൈനികദൗത്യമല്ല, പൂര്‍ണതോതിലുള്ള യുദ്ധമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഹമാസിനെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനികനടപടിയുടെ ഭാഗമായി, വേ്യാമാക്രമണത്തിനു പുറമേ ടാങ്കുകളും കവചിതവാഹനങ്ങളും ഉള്‍പ്പെടെ കരസേനയേയും ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സജ്‌ജമാക്കി വിന്യസിച്ചു.
ഇരുമ്പ് താഴികക്കുടം (അയണ്‍ ഡോം) എന്ന പേരിലുള്ള മിസൈല്‍ വേധ സംവിധാനത്തിനു ഹമാസ് തുടര്‍ച്ചയായി തൊടുക്കുന്ന റോക്കറ്റുകളെ പൂര്‍ണമായി പ്രതിരോധിക്കാനാവാത്ത സാഹചര്യത്തിലാണു കരയിലൂടെയുള്ള കടന്നാക്രമണത്തിനും ഇസ്രയേല്‍ തയാറെടുക്കുന്നത്. അതേസമയം, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയില്‍ ഇസ്രയേലി പോര്‍വിമാനങ്ങള്‍ ഇടതടവില്ലാതെ ബോംബാക്രമണം നടത്തുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ ഇസ്രയേല്‍ നടത്തുന്ന ്രപത്യാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 511 ആയെന്ന് പലസ്‌തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)