ഗാസയുടെ അഞ്ചു കിലോമീറ്റർ അകലെ ഇസ്രായേൽ സേന എത്തി, കരയുദ്ധം ഏതു നിമിഷവും: ചെറുത്തു നിൽക്കണോ കീഴടങ്ങണോ എന്നു തീരുമാനിക്കാൻ ഗാസയ്ക്ക് ഇനി കുറച്ചു സമയം മാത്രം
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൻ്റെ പതിനേഴാം ദിവസമായ ഇന്ന് ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വൻ ബോംബാക്രമണവുമായി ഇസ്രായേൽ. ബോംബാക്രമണത്തെ തുടർന്ന് ഗാസ മുമ്പിലെ നഗരങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ 4600 പലസ്തീനുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ കര മാർഗ്ഗമുള്ള ആക്രമണത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതായും സൂചനകളുണ്ട്. ഗാസൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ഇസ്രായേൽ സൈന്യം ക്യാമ്പ് ചെയ്തിരിക്കുന്നത്. ഇസ്രയേൽ സൈന്യത്തിന് എപ്പോൾ വേണമെങ്കിലും ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
ഗാസ മുനമ്പിൽ തുരങ്കങ്ങൾ നിർമ്മിച്ച്അതിൽ ഹമാസ് തീവ്രവാദികൾ തങ്ങളുടെ താവളങ്ങൾ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ആ താവളങ്ങൾ ഇല്ലാതാക്കാൻ കരയുദ്ധം ആവശ്യമാണെന്നാണ് ഇസ്രായേലിൻ്റെ വാദം. ഗാസയിൽ താമസിക്കുന്നവരോട് അവിടം വിട്ടു പോകാൻ ഇസ്രായേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമായിരിക്കും ഇസ്രായേൽ കരയുദ്ധം ആരംഭിക്കുന്നത്. അതേ സമയം ഇസ്രായേലിൻ്റെ അന്ത്യശാസനം അവഗണിക്കണമെന്ന ആഹ്വാനവുമായി ഹമാസ് രംഗത്തെത്തിയിരുന്നു.
ജൂലൈ ഏഴിന് പുലർച്ചെ ഹമാസ് തീവ്രവാദികൾ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ സേന ഗാസയെ നാലു ചുറ്റും നിന്ന് വളഞ്ഞിരിക്കുകയാണ്. നിലവിൽ ഇസ്രായേൽ സർക്കാരിൻ്റെ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ് സൈന്യം. അനുമതി ലഭിച്ചാൽ ഉടൻതന്നെ കരയുദ്ധം ആരംഭിക്കുന്നതാണ് സൈന്യം വ്യക്തമാക്കുന്നത്. ഗാസാ മുമ്പില്‍ ആക്രമണം നടത്താൻ ഏതു നിമിഷവും ഇസ്രായേൽ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായിട്ടാണ് കര ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ സൈന്യം ആരംഭിച്ചതെന്നും സൂചനകളുണ്ട്.
അതേസമയം ഗാസ മുനമ്പിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമായ കിബ്ബട്ട്സ് ബെറി സന്ദർശിക്കാൻ ചൈനീസ് മാധ്യമപ്രവർത്തകർക്ക് ഞായറാഴ്ച അനുമതി ലഭിച്ചു. ഇവിടെ ഇസ്രായേൽ സൈന്യം വെടിവെപ്പ് പരിശീലനം നടത്തുകയാണെന്നാണ് വിവരം. ഗാസ മുനമ്പിൻ്റെ കിഴക്കൻ അതിർത്തിയോട് ചേർന്നാണ് കിബ്ബട്ട്സ് ബെറി സ്ഥിതിചെയ്യുന്നത്. ഒൿടോബർ ഏഴിന് തീവ്രവാദികൾ ആക്രമണം നടത്തിയ ഇസ്രായേൽ പ്രദേശങ്ങളിൽ ഒന്നാണ് ഇവിടം. ഈ ആക്രമണത്തിനുശേഷം കിബ്ബട്ട്സ് ബെറി ഒരു സൈനിക താവളമാക്കി ഇസ്രായേൽ മാറ്റുകയായിരുന്നു. വൻതോതിൽ സൈനികരെ ഇസ്രായേൽ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇവിടെയുള്ള സൈനികർ ഹമാസിന് എതിരെ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഒരു ഇസ്രായേൽ സൈനികനെ ഉദ്ദേശിച്ച് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ആയിരക്കണക്കിന് വ്യോമാക്രമണങ്ങൾ തങ്ങൾ നടത്തിയതായാണ് ഇസ്രായേൽ വ്യോമസേന ശനിയാഴ്ച വ്യക്തമാക്കിയത്. കരയുദ്ധം ആരംഭിക്കുന്ന സമയത്തും ഹമാസിൻ്റെ താളവങ്ങളിൽ വ്യോമാക്രമണം തുടരുമെന്നും ഇസ്രായേൽ വ്യോമസേന പറഞ്ഞു. ഗാസാ മുനമ്പിൽ പ്രത്യേകിച്ചും വടക്കൻ മേഖലയിൽ ഇസ്രായേൽ കനത്ത ബോംബക്രമണം നടത്തിവരികയാണ്. വലിയ നാശനഷ്ടങ്ങളാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. മറുപടിയായി ഹമാസും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം തുടരുകയാണ്. ഗാസാ മുനമ്പിന് സമീപത്തുള്ള ഇസ്രായേൽ പ്രദേശങ്ങളിൽ നിന്നും തങ്ങളുടെ പൗരന്മാരെ ഇസ്രായേൽ ഒഴിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ വലിയ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങൾ കരുതുന്നു.
© Copyright - MTV News Kerala 2021
View Comments (0)