വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് 13 ബന്ദികളെ മോചിപ്പിച്ചു. റാഫാ അതിര്‍ത്തി വഴി ഈജിപ്തിലെത്തിച്ച ഇവരെ വൈകാതെ ഇസ്രയേലിലേക്ക് കൊണ്ടുപോകും. റെഡ്ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്. കരാര്‍ പ്രകാരം 39 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ ഉടന്‍ മോചിപ്പിക്കും. അതിനിടെ ബന്ദികളാക്കിയ 12 തായ് പൗരന്‍മാരെയും ഹമാസ് മോചിപ്പിച്ചു. തായ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കരാറിന്റെ ഭാഗമല്ല ഈ മോചനം. ബന്ദി കൈമാറ്റത്തിന് പകരമായി ഗാസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ മുതല്‍ പ്രാബല്യത്തിലായിരുന്നു
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)