മൈസൂരു റോഡിൽ ഇന്നോവ ബസുമായി കൂട്ടിച്ച് 10 മരണം

MTV News 0
Share:
MTV News Kerala

കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചു. മൈസൂരുവിനടുത്തുള്ള തനാർസിംഗ്പുരയിലാണ് സംഭവം.മൈസൂരു-കൊല്ലേഗൽ റോഡിൽ ഇന്നോവ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ചികിത്സയിലാണ്. മരിച്ചത് ബെല്ലാരി സങ്കനക്കൽ സ്വദേശികളായ വിനോദ സഞ്ചാരികളാണ്. 13 പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു.