Falling Weight Deflection ടെസ്റ്റ് നടത്തി.

MTV News 0
Share:

മുക്കം:കയ്യിട്ടാപൊയിൽ – അമ്പലക്കണ്ടി റോഡിൽ റോഡിന്റെ സ്ട്രെങ്ത്ത് നിർണ്ണയിക്കുന്നതിന്റ ഭാഗമായി Falling Weight Deflection ടെസ്റ്റ് നടത്തി. പൊതുമരാമത്ത് കുന്ദമംഗലം ഓഫീസിന്റെ കീഴിൽ ഹൈദെരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് Vahicle mounted Falling Weight Deflectometer ഉപയോഗിച്ച് ടെസ്റ്റ് നടത്തിയത്‍.

റോഡിലെ ഓരോ 200 മീറ്ററിലും ഒരു ടെസ്റ്റ് എന്ന നിലയിലാണ് നടത്തിയത്. റോഡിന്റെ ഉപരിതലത്തിനു യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടെസ്റ്റ് നടക്കുമ്പോൾ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കൂടെ മുക്കം നഗരസഭാ ചെയർമാനും സന്നിഹിതനായിരുന്നു.. റോഡിലെ അപൂർവ്വമായ വാഹനം വാഹനം ശ്രദ്ധയിൽ പെട്ടത് നാട്ടുകാരിലും കൗതുകമുയർത്തി.