‘വാഗൺ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം, റെയിൽവേ മന്ത്രിയെ കണ്ട് എം കെ രാഘവൻ

MTV News 0
Share:
MTV News Kerala

ദില്ലി: മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവൻ. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയിൽവേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചുവെന്ന് എംപി പറഞ്ഞു. രാവിലേയും വൈകിട്ടും വാഗൺ ട്രാജഡിക്ക് സമാനമാണ് സാഹചര്യം. 

മെമു സർവ്വീസുകൾ അനുവദിക്കപ്പെടുന്നതിലുൾപ്പെടെ പാലക്കാട് ഡിവിഷൻ നേരിടുന്ന വിവേചനം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കാൻസൽ ചെയ്ത ട്രെയിനുകൾ പുനഃസ്ഥാപിക്കൽ, നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസ്, ട്രാക്ക് സൗകര്യപ്പെടുത്തി വന്ദേ മെട്രോ എന്നിവ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. പരശുറാം എക്സ്പ്രസ്, ചെന്നൈ എഗ്മോർ എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി തുടങ്ങിയ സർവ്വീസുകളിൽ അനുഭവപ്പെടുന്ന അഭൂതപൂർവ്വമായ തിരക്കിന് പരിഹാര നിർദേശം മുന്നോട്ട് വെച്ച് ആവശ്യങ്ങൾ ഉന്നയിച്ചു. 

Share:
MTV News Keralaദില്ലി: മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവൻ. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയിൽവേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചുവെന്ന് എംപി പറഞ്ഞു. രാവിലേയും വൈകിട്ടും വാഗൺ ട്രാജഡിക്ക് സമാനമാണ് സാഹചര്യം. ...‘വാഗൺ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം, റെയിൽവേ മന്ത്രിയെ കണ്ട് എം കെ രാഘവൻ