മാലിന്യങ്ങൾ നിക്ഷേപിച്ചു കാട് മൂടിക്കിടന്നിരുന്ന റോഡരിക് എം. എ. എം. ഒ. കോളേജിലെ എൻ. എസ്. എസ്. വോളന്റീർമാർ വൃത്തിയാക്കി പാതയോര പൂത്തോട്ടം നിർമിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യവും വൃത്തിഹീനവുമായി മാറിയതും ഹൈവേ റോഡരികിലെ വളവിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്തിന്റെ അവസ്ഥ കാരണം വാഹനങ്ങൾക്ക് വ്യക്തമായ കാഴ്ച്ചപോലും മറയുന്ന സാഹചര്യവും വന്നു തുടങ്ങിയതുമായ സ്ഥലമാണ് വിദ്യാർത്ഥികൾ വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങളും, പൂച്ചെടികളും ഡെക്കറേഷനോട് കൂടിയ സെൽഫി പോയിന്റുകളുമൊരുക്കി വർണ്ണാഭമായ പൂന്തോട്ടമാക്കി നവ്യാനുഭവമാക്കി തീർത്തത്.
മുക്കം നഗര സഭയുമായി ചേർന്ന് കേരള ശുചിത്വ മിഷ്യന്റെ ഭാഗമായി നഗരസഭയിലെ 24 ആം വാർഡിലെ മണാശ്ശേരി ഗവണ്മെന്റ് എൽ. പി. സ്കൂളിന്റെ എതിർവശം കാട് മൂടിക്കിടന്നു മാലിന്യ നിക്ഷേപ സ്ഥലങ്ങളായി മാറിയ ഹൈവേ പാതയോരമാണ് മാമോക് എൻ. എസ്. എസ്. വോളന്റീയർമാർ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പൂന്തോട്ടം നിർമിച്ചത്.
സ്നേഹാരാമം മുക്കം നകരസഭ ചെയർമാൻ പി. ടി. ബാബു ഉത്ഘാടനം ചെയ്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ രജനി പങ്കെടുത്തു സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)