മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി പുതിയ നിയമങ്ങള്‍;  ജൂലൈ 1 മുതല്‍ മാറ്റം

MTV News 0
Share:
MTV News Kerala

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവന്ന നിബന്ധനകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവില്‍ വരിക. പുതിയ നിയമപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴ് ദിവസം കാത്തിരിക്കണം. 

അതേസമയം, ഏഴ് ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റിയിട്ടിട്ടുണ്ടെന്ന് ടെലികോം കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ യുനീക് പോര്‍ട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കപ്പെടും. സിം കാര്‍ഡ് പോര്‍ട്ട് ചെയ്യാനായി യൂനീക് പോര്‍ട്ടിങ് കോഡ് ആവശ്യപ്പെട്ട് സേവനദാതാവിന് ഉപഭോക്താവ് എസ്.എം.എസ് അയച്ചാല്‍ ആ ആവശ്യം നിരസിക്കാനുള്ള ഒരു കാരണം കൂടിയായി ഇപ്പോഴത്തെ നിബന്ധന കണക്കാക്കപ്പെടും.