പെട്രോൾ വിലവർധനവിനൊപ്പം ജനങ്ങളെ നട്ടം തിരിക്കുന്ന റീച്ചാർജ് നിരക്ക് വർധന.
കാസര്‍കോട്: ഭക്ഷ്യവസ്തുക്കള്‍ക്ക്, ഇന്ധനത്തിന്, പാചകവാതകത്തിന് എന്നുവേണ്ട എല്ലാ ആവശ്യവസ്തുക്കള്‍ക്കും വിലവര്‍ധിക്കുകയാണ്. നാമറിയാതെ നമ്മുടെ അവശ്യവസ്തുവായി മാറിയ മൊബൈല്‍ ഇന്റര്‍നെറ്റിനും വിലവര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍.
മൊബൈല്‍ റീച്ചാര്‍ജ് വിലവര്‍ധന സാധാരണ ജനങ്ങളെ ചെറുതൊന്നുമല്ല ബാധിക്കുക.
20 മുതല്‍ 25 ശതമാനം വരെയുള്ള വിലവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് ഇന്റര്‍നെറ്റ് അധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ കടന്നുവന്നിട്ടുണ്ട്. ഭക്ഷണം, സാമ്പത്തികം, പഠനം, ഉല്ലാസം തുടങ്ങിയ എല്ലാറ്റിനും ഇന്ന് ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്തതാണ്.
കോവിഡിന്റെ ആരംഭം മുതലാണ് കുട്ടികളുടെ പഠനവും ഓണ്‍ലൈനിലേക്ക് മാറിയത്. കോവിഡിന് ശേഷം സ്‌കൂള്‍-കോളേജുകള്‍ തുറന്നുവെങ്കിലും ഒരേസമയം പകുതി കുട്ടികള്‍ മാത്രമാണ് സ്‌കൂളുകളില്‍ നേരിട്ടെത്തുന്നത്.
ഓണ്‍ലൈന്‍ യോഗങ്ങളും കൂട്ടായ്മകളുമാണ് ഇന്ന് നാടെങ്ങും. സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ ഒത്തുചേരുന്നത് ഇപ്പോള്‍ സൈബര്‍ ഇടങ്ങളിലാണ്. ഇതിനുപുറമേ സിനിമാടിക്കറ്റുകള്‍, സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍, ബില്ലുകള്‍, നികുതി, ബസ്-തീവണ്ടി ടിക്കറ്റുകള്‍ എന്നുവേണ്ട എല്ലാ മേഖലകളിലും ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലിചെയ്യുന്നവരും ഇന്ന് കുറവല്ല.
© Copyright - MTV News Kerala 2021
View Comments (0)