പ്രസ്സ്ക്ലബ്ബിന്റെ ഇടപെടൽ ഫലം കണ്ടു: മാവൂർ ബസ് സ്റ്റാന്റിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ തീരുമാനം

MTV News 0
Share:
MTV News Kerala

മാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാവൂർ പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് ചേർന്ന ഭരണസമിതി യോഗം മാവൂർ ബസ് സ്റ്റാന്റിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

വർഷങ്ങളായി മാവൂർ ബസ് സ്റ്റാന്റിന് സമീപത്തായി വെളുത്തേടത്ത് അബ്ദുള്ള നട്ട് നനച്ചു പരിപാലിച്ചു പോന്നിരുന്ന ചെടികൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത് ഈയടുത്താണ്. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ചെടികളെല്ലാം പിഴുതുമാറ്റിയിരുന്നു.

മോഷണങ്ങളും മറ്റ് സാമൂഹ്യ വിരുദ്ധ ശല്യങ്ങളും തുടർക്കഥയാവുന്ന മാവൂർ അങ്ങാടിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യങ്ങൾക്ക് ഒരു പരിധി വരെ അറുതിയാവും.

Share:
MTV News Keralaമാവൂർ | മാവൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അടിയന്തിരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാവൂർ പ്രസ്സ്ക്ലബ് &പ്രസ്സ് ഫോറം മാവൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് ചേർന്ന ഭരണസമിതി യോഗം മാവൂർ ബസ് സ്റ്റാന്റിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വർഷങ്ങളായി മാവൂർ ബസ് സ്റ്റാന്റിന് സമീപത്തായി വെളുത്തേടത്ത് അബ്ദുള്ള നട്ട് നനച്ചു പരിപാലിച്ചു പോന്നിരുന്ന...പ്രസ്സ്ക്ലബ്ബിന്റെ ഇടപെടൽ ഫലം കണ്ടു: മാവൂർ ബസ് സ്റ്റാന്റിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ തീരുമാനം