രാജ്യത്ത് യുവാവിന് എംപോക്‌സ് ലക്ഷണം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം
വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് (എംപോക്‌സ്) ലക്ഷണം കണ്ടെത്തി. സാമ്പിള്‍ പരിശോധിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്‌സ് നിലവില്‍ പടരുന്ന രാജ്യത്ത് നിന്നും തിരിച്ചെത്തിയ യുവാവിനാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിശോധനക്ക് ശേഷം മാത്രമേ സ്ഥിതീകരണം ഉണ്ടാവുകയുള്ളു എന്നുമാണ് നിലവിലെ വിവരം. യുവാവ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും രോഗിക്ക് ആരെല്ലാമായി സമ്പര്‍ക്കമുണ്ടെന്നടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തി വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ യുവാവിന്റെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)