നിരക്ക് വർദ്ധനവ് കാലോചിതമായി പരിഷ്കരിക്കുക – ഗവ. കരാറുകാർ

MTV News 0
Share:
MTV News Kerala

മുക്കം : 2018ന് ശേഷം നിരക്ക് വർദ്ധനവിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. നിർമ്മാണ മേഖലയിലെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അതിഭീകരമായതിനാൽ 2024 DSR അനുവദിച്ചു തരണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മുക്കം മേഖല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

ബഹു: മുക്കം നഗരസഭ ചെയർമാൻ ശ്രീ. പി ടി ബാബു സമ്മേളനം ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എൻ കെ രഘുപ്രസാദ് അധ്യക്ഷനായി.

ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് മൂന്നിരട്ടി വർദ്ധനവ് പുന:പരിശോദിക്കുക, സി ക്ലാസ്സ് തലങ്ങളിലുള്ള ലൈസൻസ് വരെ വർദ്ധനവിൽ നിന്ന് ഒഴിവാക്കുക, ഇ ബില്ലിംഗ് നിലവിൽ വന്നിട്ടും ബില്ലിൻ്റെ പകർപ്പുകൾ കരാറുകാർ ഉദ്യോഗസ്ഥരെ കാണിച്ച് പാസ്സാക്കിയെടുക്കണമെന്ന നിലപാട് അഴിമതിയ്ക്ക് പ്രേരണ നൽകുന്നതിനാൽ പരിശോദിച്ച് അടിയന്തിരമായി തിരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

KGCF സംസ്ഥാന ട്രഷറർ പി. മോഹൻദാസ്, ജില്ലാ സെക്രട്ടറി കെ.എം.സഹദേവൻ, സംസ്ഥാന കമ്മറ്റി അoഗങ്ങളായ പി.വി.ജലാലുദ്ദീൻ, പി.ദീപേഷ്,ജില്ലാ ട്രഷറർ വി. ചിത്രാംഗനാഥ്,ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ടി. ശൈലേഷ്, കെ. ടി. സി മമ്മത്, കെ.എം. ഷിനിൽ, ബഷീർ കണ്ണഞ്ചേരി, ടി.കെ. നൗഫൽ എന്നിവർ സംസാരിച്ചു.

മേഖല കമ്മറ്റി ഭാരവാഹികളായി
കെ.ടി.സി.മമ്മത് (രക്ഷാധികാരി),
എൻ.കെ. രഘുപ്രസാദ് (പ്രസിഡൻ്റ്), പി.മുഹമ്മത് ആഷിഖ് (വൈസ് പ്രസിഡൻ്റ്), സി.ടി. കുഞ്ഞോയി (സെക്രട്ടറി), ബഷീർ കണ്ണഞ്ചേരി (ജോ.സെക്രട്ടറി), എ.പി.സുനിൽകുമാർ (ട്രഷറർ), എക്സിക്യൂട്ടീവ് അoഗങ്ങളായി കെ.കെ.ഫിറോസ്ഖാൻ, കെ.രാജൻ,കെ.എം.ഷിനിൽ, കെ.പി. ശിവദാസൻ, ടി.കെ.സുനീഷ് എന്നിവരെ തിരഞ്ഞെടുത്തു. മേഖല സെക്രട്ടറി പി. മുഹമ്മത് ആഷിഖ് സ്വാഗതവും, മേഖല രക്ഷാധികാരി സി.ടി.കുഞ്ഞോയി നന്ദിയും പറഞ്ഞു.