നാരങ്ങാത്തോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.

MTV News 0
Share:
MTV News Kerala

തിരുവമ്പാടി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം

നാല് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്ത് എത്തിയ ഇവർ കുളിക്കുന്നതിനിടെ അജൽ കയത്തിൽ അകപ്പെടുകയായിരുന്നു.ശിവപുരം ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്

മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.

Share:
Tags:
MTV News Keralaതിരുവമ്പാടി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്(17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നാല് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്ത് എത്തിയ ഇവർ കുളിക്കുന്നതിനിടെ അജൽ കയത്തിൽ അകപ്പെടുകയായിരുന്നു.ശിവപുരം ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.നാരങ്ങാത്തോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.