മുക്കം: മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിലായിരുന്നു ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിരുന്നത്. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക് മനസിലാക്കാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി കേരളത്തിലെ ഏത് ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളുടെ തത്സമയ സമയ വിവരങ്ങൾ ഉടൻ ലഭ്യമാകും. മുക്കം ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദിനി, മുക്കം പൊലിസ് ഇൻസ്പെക്ടർ സുമിത് കുമാർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ. സത്യനാരായണൻ, പ്രജിത പ്രദീപ്, വി. അബ്ദുൽ മജീദ്, റുബീന കെ.കെ , കൗൺസിലർ എ. അനിതകുമാരി, പി.ജോഷില , ഫാത്തിമ കൊടപ്പന, സാറ കൂടാരത്തിൽ ,സി. ഫസൽ ബാബു, ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസ് പി.ആർ.ഒ ആഷിഖ് അലി ഇബ്രാഹിം, ബൈജു പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)