മുക്കം നഗരസഭയിൽ എൽഡിഎഫ്-യുഡ‍ിഎഫ് അംഗങ്ങൾ തമ്മിലടിച്ചു; പൊലീസ് ലാത്തിവീശി

MTV News 0
Share:
MTV News Kerala

മുക്കം നഗരസഭ കൗൺസിൽ യോഗം ചേരുന്നതിനിടെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം. നഗരസഭ ചെയർപേഴ്സനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി യോഗം ചേരുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് വിമതനായി ജയിച്ച കൗൺസിലറെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. എൽഡിഎഫ്-ബി ജെ പി അംഗങ്ങൾ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ അവിശ്വാസ പ്രമേയം തള്ളി. സംഘർഷത്തിന് പിന്നാലെ പൊലീസ് ലാത്തിവീശി.