സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ പാസിങ് ഔട്ട് പരേഡ് നടത്തി.

MTV News 0
Share:
MTV News Kerala

മുക്കം:ഗവ ഹയർസെക്കണ്ടറി സ്കൂൾ നീലേശ്വരം , ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി ,വി എം എച്ച് എം ഹയർ സെക്കന്ററി സ്കൂൾ ആനയാംകുന്ന്,കരുവമ്പൊയിൽ ഹയർസെക്കണ്ടറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട് പരേഡ് നടത്തിയത്.നീലേശ്വരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടന്ന പരേഡിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് സല്യൂട്ട് സ്വീകരിച്ചു.

താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് ടി കെ ,മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ,പി ടി എ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എംകെ യാസർ ,കൗൺസിലർമാരായ ജോഷില സന്തോഷ് ,അനിത കുമാരി,കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ചന്ദ്രമോഹൻ , SPC കോഴിക്കോട് റൂറൽ ADNO സതീശൻ, മുക്കം ജനമൈത്രി പോലിസ് ഓഫീസർ ഹസ്സൈൻ ,, അഡീഷനൽ നോഡൽ ഓഫീസർ പുഷ്പരാജൻ,പ്രിൻസിപാൾ ഹസീല എം കെ , ഹെഡ്മിസ്ട്രസ്സ് പി വി റംലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

പരിശീലനം പൂർത്തിയാക്കിയ 174 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കന്ററി സ്കൂളിലെ CPO ആയ ശ്രീ ഇസ്ഹാഖ് കാരശ്ശേരി കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നീലേശ്വരം ഹൈസ്കൂൾ ബാന്റ് ടീമിന്റെ പ്രകടനം പരേഡിനെ വർണാഭമാക്കി.നീലേശ്വരം ഗവ ഹയർസെക്കണ്ടറി സ്കൂളിലെ ഇഷ ഫാത്തിമ , ആനയാംകുന്ന് വി. എം. എച്ച്.എം ഹയർ സെക്കന്ററി സ്കൂളിലെ അതുൽ ദേവ് എന്നിവർ പരേഡ് നയിച്ചു.

ആൺകുട്ടികളുടെ വിഭാഗം ബെസ്റ്റ് പ്ളാറ്റൂണായി കരുവമ്പൊയിൽ ഹയർ സെക്കന്ററി സ്കൂളിലെ ബോയ്സ് പ്ളാറ്റൂണും പെൺകുട്ടികളുടെ വിഭാഗത്തിൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളിയിലെ ഗേൾസ് പ്ളാറ്റൂണും തെരഞ്ഞെടുത്തു. ബെസ്റ്റ് ഔട്ട്ഡോർ കേഡറ്റുകളായി ജഗതീശ്വനാഥ്, ഹിബ ഫാത്തിമ, അംജദ് സാദിഖ്, ദീപ്ന ആർ കൃഷ്ണൻ എന്നിവരേയും ബെസ്റ്റ് ഇൻഡോർ കേഡറ്റുകളായി ആർദ്ര, മുഹമ്മദ് അൻസിൽ, ഫാത്തിമ ഷെറിൻ, ഫാദിൽ സമാൻ എന്നിവരേയും ബെസ്റ്റ് ആൾ റൌണ്ടർ കേഡറ്റുകളായി ഇഷ ഫാത്തിമ, ലെന മെഹറിൻ, ഫിദ ഷെറിൻ, മുഹമ്മദ് അർഷാദ് എന്നിവരേയും തെരഞ്ഞെടുത്തു.

കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇസ്ഹാഖ് കാരശ്ശേരി, ബിന്ദുമോൾ തോമസ്, ജസീല പി.പി, ബി ഷെറീന ഇ.കെ.ജയരാജൻ, മുഹമ്മദ് . കെ , സുബൈദ വി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സൂരജ് (SCPO കൊടുവള്ളി), കാസിം ( SCPO കോടഞ്ചേരി), ലീന എം (CPO കൊടുവള്ളി), ജയരാജൻ ( SCPO കൊടുവള്ളി), ഷക്കീല (SCPO കൊടുവള്ളി), അനൂപ് മണാശ്ശേരി (CPO) അനസ്, ഷീന, ഷറഫുദ്ദീൻ , ജയന്തി റീജ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.