താഴേക്കോട് വില്ലജ് ഓഫീസ് കെട്ടിട ഉദ്‌ഘാടനം ഇന്ന് മന്ത്രി നിർവഹിക്കും.

MTV News 0
Share:
MTV News Kerala

മുക്കം: നഗരസഭാ പരിധിയിൽ ഉൾപെട്ട താഴേക്കോട് വില്ലജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് (ഏപ്രിൽ 21ന്) റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും.

പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4 സെന്റ് സ്ഥലത്ത് 44 ലക്ഷം രൂപ ചെലവിലാണ് 2200 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. ഓഫീസ് കെട്ടിടങ്ങളുടെ പരിമിതികൾ ശ്രദ്ധയിൽ പെട്ട സംസ്ഥാന റവന്യു വകുപ്പ് അടുത്തിടെയാണ് വില്ലേജ് ഓഫീസുകൾ നവീകരിക്കാനും സ്മാർട് വില്ലേജ് ഓഫീസുകളാക്കാനും തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് മുക്കം താഴക്കോട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. പുതിയ കെട്ടിടത്തിൽ ഓഫീസിൽ വരുന്നവരെ സ്വീകരിക്കാൻ ഫ്രണ്ട് ഓഫീസ് സൗകര്യവും ഇരിക്കാൻ ഇരിപ്പിടം, ടെലിവിഷൻ,കുടിവെള്ളം, കാമറ സംവിധാധം, ജീവനക്കാർക്കും പൊതുജനങ്ങൾക്കും വെവ്വേറെ ശൗചാലയങ്ങൾ,വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

വില്ലേജ് ഓഫീസർക്ക് പ്രത്യേക മുറി, മറ്റു ജീവനക്കാർക്ക് സൗകര്യപ്രദമായ സജജീകരണങ്ങൾ, ഫയലുകൾ സൂക്ഷിക്കാൻ സ്റ്റോക്ക് റൂം, ഭക്ഷണം കഴിക്കുന്നതിനുള്ള മുറി, അലങ്കാര ചെടികൾ എന്നിവയുമുണ്ട്. ഇതോടൊപ്പം സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുന്ന പദ്ധതിയും നഗരസഭ ആരംഭിച്ചു.

Share:
MTV News Keralaമുക്കം: നഗരസഭാ പരിധിയിൽ ഉൾപെട്ട താഴേക്കോട് വില്ലജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് (ഏപ്രിൽ 21ന്) റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കും. പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4 സെന്റ് സ്ഥലത്ത് 44 ലക്ഷം രൂപ ചെലവിലാണ് 2200 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. ഓഫീസ് കെട്ടിടങ്ങളുടെ പരിമിതികൾ ശ്രദ്ധയിൽ പെട്ട സംസ്ഥാന റവന്യു വകുപ്പ് അടുത്തിടെയാണ് വില്ലേജ്...താഴേക്കോട് വില്ലജ് ഓഫീസ് കെട്ടിട ഉദ്‌ഘാടനം ഇന്ന് മന്ത്രി നിർവഹിക്കും.