വടകരയിൽ യുഡിഎഫ് കൺവൻഷനിൽനിന്ന്‌ വിട്ടുനിന്ന്‌ മുല്ലപ്പള്ളി

MTV News 0
Share:

യുഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കൺവൻഷനിൽ മുൻ എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തില്ല. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളി കൺവൻഷനിൽ പങ്കെടുക്കാതിരുന്നത് പ്രവർത്തകർക്കിടയിൽ ചർച്ചയായി.

കോട്ടപ്പറമ്പിൽ പരിപാടി നടക്കുന്ന വേദിക്ക് പിന്നിലെ ഫ്ലക്സിൽ നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം മുല്ലപ്പള്ളിയുടെ പടവും ഉണ്ടായിരുന്നു. പിണക്കം മറന്ന് മുല്ലപ്പള്ളി വരുമെന്ന പ്രതീക്ഷ പടം കണ്ടതോടെ പ്രവർത്തകർക്കുണ്ടായി. ഇത് രണ്ടാം തവണയാണ് സമീപകാലത്ത് വടകരയിൽ മുല്ലപ്പള്ളി പങ്കെടുക്കാതെ കോൺഗ്രസിന്റെ  നേതൃത്വത്തിൽ പരിപാടി നടക്കുന്നത്. കെപിസിസി പ്രസിഡന്റും  പ്രതിപക്ഷ നേതാവും നടത്തിയ സമരാഗ്നി പരിപാടിയുടെ വടകരയിലെ സ്വീകരണത്തിലും മുല്ലപ്പള്ളി പങ്കെടുത്തിരുന്നില്ല.

Share:
Tags:
യുഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കൺവൻഷനിൽ മുൻ എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തില്ല. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളി കൺവൻഷനിൽ പങ്കെടുക്കാതിരുന്നത് പ്രവർത്തകർക്കിടയിൽ ചർച്ചയായി. കോട്ടപ്പറമ്പിൽ പരിപാടി നടക്കുന്ന വേദിക്ക് പിന്നിലെ ഫ്ലക്സിൽ നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം മുല്ലപ്പള്ളിയുടെ പടവും ഉണ്ടായിരുന്നു. പിണക്കം മറന്ന് മുല്ലപ്പള്ളി വരുമെന്ന പ്രതീക്ഷ പടം കണ്ടതോടെ പ്രവർത്തകർക്കുണ്ടായി. ഇത് രണ്ടാം തവണയാണ് സമീപകാലത്ത് വടകരയിൽ മുല്ലപ്പള്ളി പങ്കെടുക്കാതെ കോൺഗ്രസിന്റെ  നേതൃത്വത്തിൽ പരിപാടി നടക്കുന്നത്. കെപിസിസി പ്രസിഡന്റും  പ്രതിപക്ഷ നേതാവും നടത്തിയ...വടകരയിൽ യുഡിഎഫ് കൺവൻഷനിൽനിന്ന്‌ വിട്ടുനിന്ന്‌ മുല്ലപ്പള്ളി