എകെ ആൻ്റണി ആദർശധീരനായ നേതാവ്, പുകഴ്ത്തി വി മുരളീധരൻ

MTV News 0
Share:

എ.കെ ആൻ്റണിയെ പുകഴ്ത്തി വി മുരളീധരൻ. ആദർശധീരനായ നേതാവാണ് ആന്റണിയെന്ന് മുരളീധരൻ പറഞ്ഞു. അഴിമതി ആരോപണം തൊട്ട് തീണ്ടിയിട്ടില്ലാത്ത നേതാവാണ് എ.കെ ആൻ്റണി. കെ സുധാകരൻ്റെ സൈബർ സംഘമാണ് എ കെ ആൻ്റണിയെ ആക്രമിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ വികസനത്തിന് ബിജെപിയെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അനിൽ കെ ആന്റണി പറഞ്ഞു. ഇത് മനസ്സിലാക്കിയത് കൊണ്ടാണ് താൻ അതിൽ പങ്കാളിയായതെന്നും അനിൽ പറഞ്ഞു. കെ സുധാകാരനോട് തനിക്ക് ബഹുമാനമാണെന്ന് പറഞ്ഞ അനിൽ കോൺഗ്രസിലെ പല നേതാക്കളും ഒരു കുടുംബത്തിന് വേണ്ടി മാത്രമായാണ് ഇപ്പോൾ നിലകൊള്ളുന്നതെന്നും പ്രതികരിച്ചു.