കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ മുസ് ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു

MTV News 0
Share:
MTV News Kerala

കോഴിക്കോട്. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോഴിക്കോട് ജില്ലാ ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഹൃദയ ശസ്ത്രക്രിയ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായി. മോര്‍ച്ചറിയുടെ സ്ഥിതി അതീവ ദയനീയമാണ്. വിവിധ ഒ.പി കള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് മുഖേന പൊതു ജനങ്ങള്‍ക്ക് നല്‍കാനുള്ള ഫണ്ട് നല്‍കുന്നില്ല. സാധാരണക്കാരായ ആയിരക്കണക്കിന് ആളുകള്‍ ദിനേന എത്തുന്ന ആശുപത്രിയോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന് രോഗികള്‍ ബുദ്ധിമുട്ടുകയാണ്. അടിയന്തിരമായി ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുസ് ലിം ലീഗ് സമരം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി ജൂലായ് 03 തിങ്കള്‍ രാവിലെ 9.30 ന് ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. മുസ് ലിം ലീഗ് അസംബ്ലി പാര്‍ട്ടി ഉപ നേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ നടത്താനും കോഴിക്കോട് ലീഗ് സെന്ററില്‍ ചേര്‍ന്ന് യോഗത്തില്‍ തീരമാനിച്ച്. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം,.എ റസാഖ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. എം കുഞ്ഞാമുട്ടി അദ്ധ്യക്ഷനായിരുന്നു. അഡ്വ, എ.വി അന്‍വര്‍ സ്വാഗതം പറഞ്ഞു. യു. പോക്കര്‍, പി സക്കീര്‍, പി.എ ഹംസ,. എ അഹമ്മദ് കോയ, അര്‍ഷുല്‍ അഹമ്മദ്, എ സഫറി, റംല സംസാരിച്ചു.

Photo Caption
കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ മുസ് ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് സെന്ററില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

Share:
MTV News Keralaകോഴിക്കോട്. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോഴിക്കോട് ജില്ലാ ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഹൃദയ ശസ്ത്രക്രിയ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായി. മോര്‍ച്ചറിയുടെ സ്ഥിതി അതീവ ദയനീയമാണ്. വിവിധ ഒ.പി കള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് മുഖേന പൊതു ജനങ്ങള്‍ക്ക് നല്‍കാനുള്ള ഫണ്ട് നല്‍കുന്നില്ല. സാധാരണക്കാരായ ആയിരക്കണക്കിന് ആളുകള്‍ ദിനേന...കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ മുസ് ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു