തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന മഹാത്മാ പുരസ്ക്കാരത്തിന്
മാവൂർ ഗ്രാമ പഞ്ചായത്ത് അർഹമായി.
2021-22 വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1311 കുടുംബങ്ങൾക്ക്
100 തൊഴിൽ ദിനം ലഭ്യമാക്കിയതും ,
മികച്ച പദ്ധതി ആസൂത്രണ നിർവ്വഹണത്തിനും
ഭരണ നിർവ്വഹണ മികവുമാണ് പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കാൻ കാരണം.
ഗ്രാമീണ റോഡുകൾ,
ഫുട്പാത്തുകൾ എന്നിവ നിർമ്മിക്കുന്നതിന് ഒരു കോടിയോളം രൂപയും
കുടുംബശ്രീ,
കൃഷി ഭവൻ,
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
എന്നിവ സംയുക്തമായി
തരിശു ഭൂമി കൃഷിയോഗ്യമാക്കി നെൽകൃഷി ചെയ്തതുൾപ്പെടെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ജില്ലാ തലത്തിൽ
മാവൂർ ഗ്രാമ പഞ്ചായത്തിനാണ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം.
കായക്കൊടി , മരുതോങ്കര, ചക്കിട്ടപാറ, പഞ്ചായത്തുകൾ രണ്ടാം സ്ഥാനത്തിന് അർഹമായി. തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 19 ന് നടക്കുന്ന ചടങ്ങിൽ മഹാത്മാ പുരസ്കാരം സമ്മാനിക്കും.
© Copyright - MTV News Kerala 2021
View Comments (0)