ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി.

MTV News 0
Share:
MTV News Kerala

പ്രതിപക്ഷത്തിന്റെ വിവിധ ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുന്ന മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ഭരണകക്ഷി അംഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി.
അശാസ്ത്രീയ നിർമ്മാണവും മാലിന്യ പ്രശ്നവും കാരണം കച്ചവടക്കാർ ഉപേക്ഷിച്ച മൽസ്യ മാംസ വിപണനകേന്ദ്രത്തിന്റെ പ്രശ്നങ്ങൾ അടിയന്തിര ഭരണ സമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് വില്ലേരി കുന്നിൽ സ്ഥാപിച്ച
ഇറിഗേഷൻ പദ്ധതി കറണ്ട് ചാർജ് അടക്കാതെ മുടക്കിയതും പ്രതിഷേധത്തിന് കാരണമായി.
ഇതിനു പുറമെ 5, 6, 7, വാർഡുകളിലൂടെ പോകുന്ന ഇറിഗേഷൻ കനാൽ വൃത്തിയാക്കി കർഷകർക്ക് ഉപയോഗപ്രദമാക്കണമെന്നും ഇടത് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഭരണ സമിതി യോഗത്തിൽ ഇക്കാര്യം അജണ്ടയായി എടുക്കാത്തതാണ്
പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോകുന്നതിന് ഇടയാക്കിയത്.
മുദ്രാവാക്യം വിളികളോടെ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയ
അംഗങ്ങൾ പ്രതിഷേധ യോഗം നടത്തി.
ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി സുരേഷ് പുതുക്കുടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം
എ.പി. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ
ശുഭ ശൈലേന്ദ്രൻ ,
നന്ദിനി, പ്രസന്നകുമാരി ,
കെ. ഉണ്ണികൃഷ്ണൻ ,
രജിത,
ഗീത കാവിൽ പുറായ്,
ശ്രീജ, തുടങ്ങിയവർ നേതൃത്ത്വം നൽകി.

Share:
MTV News Keralaപ്രതിപക്ഷത്തിന്റെ വിവിധ ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുന്ന മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ഭരണകക്ഷി അംഗങ്ങളുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി. അശാസ്ത്രീയ നിർമ്മാണവും മാലിന്യ പ്രശ്നവും കാരണം കച്ചവടക്കാർ ഉപേക്ഷിച്ച മൽസ്യ മാംസ വിപണനകേന്ദ്രത്തിന്റെ പ്രശ്നങ്ങൾ അടിയന്തിര ഭരണ സമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് വില്ലേരി കുന്നിൽ സ്ഥാപിച്ച ഇറിഗേഷൻ പദ്ധതി...ഇടത് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങി പോയി.