
മാവൂർ:റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി മാവൂർ ഏരിയ കമ്മിറ്റി ഇന്നലെ പാറമ്മൽ ക്വർട്ടേഴ്‌സ് ഗ്രൗണ്ടിൽ നടത്തിയ നാട്ടൊരുമ ഫുട്ബോൾ ടൂർണമെന്റിൽ റോക്കേഴ്സ് പാറമ്മലിനെ പരാജയപ്പെടുത്തി കെ.കെ സൺസ് ചെറൂപ്പ ജേതാക്കളായി. ടൂർണമെന്റ് KT അഹമ്മദ് കുട്ടിക്ക ജവഹർ മാവൂർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചെറൂപ്പ, അക്തർ തുടങ്ങിയവർ കളി നിയന്ത്രിച്ചു.
തുടർന്ന് നടന്ന 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഷൂട്ടൗട്ട് മത്സരത്തിൽ ഷാമിൽ TK, നബീൽ pp , സയ്യിദ് അലവി PT . ഹാദി അഹമ്മദ് എന്നിവർ ജേതാക്കളായി.
ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി വോളിബാൾ (3s), കമ്പവലി, വനിതാ സംഗമം, കുട്ടികളുടെ ചിത്ര രചന, വനിതകളുടെ പഞ്ചഗുസ്തി, ക്വിസ്സ് മത്സരം, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)