നയന്‍താര വിവാഹിതയാവുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

MTV News 0
Share:
MTV News Kerala

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നിരുന്നു.

ഈ വര്‍ഷം അവസാനം അജിത്ത്-വിഘ്നേഷ് ചിത്രം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നാണ് സൂചന. ഇരുവരും അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലേക്ക് എത്തുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ഇരുവരുടെയും ആലോചന. വിവാഹത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. വിഘ്നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് സൂപ്പര്‍സ്റ്റാര്‍ നയന്‍താര. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്നേഷ് ശിവന്‍ ചിത്രം ‘കാതുവാക്കുള്ള രണ്ട് കാതല്‍’എന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളിലെത്തും.

Share:
MTV News Keralaലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നിരുന്നു. ഈ വര്‍ഷം അവസാനം അജിത്ത്-വിഘ്നേഷ് ചിത്രം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നാണ് സൂചന. ഇരുവരും അതിന് മുമ്പ് വിവാഹം നടത്താമെന്ന...നയന്‍താര വിവാഹിതയാവുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്