പ്രവേശനോത്സവത്തിന് പുതിയ മാതൃകയായി പൂർവ വിദ്യാർത്ഥികൾ.
കട്ടാങ്ങൽ:സ്കൂൾ പ്രവേശനോത്സവത്തിൽ ധീര ദേശഭിമാനികൾക്ക് പ്രണാമർപ്പിച്ചു അവരുടെ സ്മരണകൾക്ക് സ്കൂളിൽ സ്തൂപവും കൊടിമരവും നിർമിച്ചു നൽകി മാതൃക ആയിരിക്കുകയാണ് നായർകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1990എസ്. എസ്. എൽ. സി ബാച്ച്.കൊടിമരസ്തൂപത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സനുമായ റീന മാണ്ടിക്കാവിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്കിന്റെയും ബ്ലോക്ക് മെമ്പർ എൻ കെ നദീറ യുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. പൂർവകാല ബാച്ചിന് വേണ്ടി ഗിരീഷ് ചിറ്റാരി സ്വാഗതം പറഞ്ഞചടങ്ങിൽ രാജേഷ് കുമാർ കൊന്നമ്പറ്റ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഷാജി. എൻ. പി, എച്ച് എം മറിയംമുംതാസ്, സന്തോഷ് മാസ്റ്റർ, പ്രകാശൻ മാണ്ടിക്കാവിൽ, ഹരികുമാർ ഏരിമല, സുരേഷ് കുളങ്ങോട്ട് കുഴി ഒ. പി ഷാജി തുടങ്ങിയവർ സംസാരിച്ചു. വാദ്യമേളങ്ങളുടെ താളപ്പെരുമയിൽ ആഘോഷപൂർവം നടന്ന പ്രവേശനോത്സവം സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ബഫീർ മാസ്റ്റർ നിയന്ത്രിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പൂർവവിദ്യാർഥികൾക്ക് വേണ്ടി സിദ്ധിക്ക് വെള്ളലശേരി നന്ദി പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)