ആകര്‍ഷകമായ മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകള്‍ നല്‍കുന്നുണ്ട്. നൂറു രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പ്ലാനുകള്‍ Vodafone Idea അവതരിപ്പിച്ചിട്ടുണ്ട്.
*Vodafone Idea 82 രൂപയുടെ ഡാറ്റ പ്ലാൻ*
വോഡഫോണ്‍ ഐഡിയയുടെ 82 രൂപ പ്ലാൻ ഡാറ്റയും ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. വോയ്സ് കോളുകള്‍, എസ്‌എംഎസ് എന്നീ ആനുകൂല്യങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കില്ല. 28 ദിവസത്തേക്ക് സോണി ലിവ് മൊബൈല്‍ സബ്‌സ്‌ക്രിപ്‌ഷനും 4GB ഡാറ്റയും ആണ് 82 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍.
ഈ പ്ലാനിന്റെ വാലിഡിറ്റി 14 ദിവസമാണ്. അതായത് ഡാറ്റ 14 ദിവസത്തേക്കേ ലഭ്യമാകൂ. എന്നാല്‍ ഈ 14 ദിവസ വാലിഡിറ്റി പിന്നിട്ടാലും ഇതില്‍ ലഭ്യമാകുന്ന സോണിലിവ് സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കുന്നത് തുടരാം. പക്ഷേ, ആക്ടീവായ ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോക്താവിന് ഉണ്ടായിരിക്കണം എന്നുമാത്രം.
*Vodafone Idea 17 രൂപയുടെ ഡാറ്റ പ്ലാൻ*
പ്രതിദിനം അണ്‍ലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ഡാറ്റ അര്‍ദ്ധരാത്രി 12 മുതല്‍ രാവിലെ 6 വരെ ലഭിക്കും.
*വോഡഫോണ്‍ ഐഡിയ 19 രൂപയുടെ ഡാറ്റ പ്ലാൻ*
ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 24 മണിക്കൂര്‍ വാലിഡിറ്റിയില്‍ ആകെ 1GB ഡാറ്റ ആണ് ലഭിക്കുക. 24 മണിക്കൂറിനിടെ എപ്പോള്‍ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. മറ്റ് ടെലിക്കോം കമ്ബനികളുടെ അടിസ്ഥാന ഡാറ്റ പ്ലാനിന് തുല്യമായ വിഐ പ്ലാൻ എന്ന് വേണമെങ്കില്‍ ഈ പ്ലാനിനെ വിലയിരുത്താം.
*വോഡഫോണ്‍ ഐഡിയ 24 രൂപയുടെ ഡാറ്റ പ്ലാൻ*
പ്ലാനുകളില്‍ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന വിഐ അവതരിപ്പിച്ച വേറിട്ട ഡാറ്റ പ്ലാനാണിത്. 24 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ കിട്ടും. പക്ഷേ ആകെ ഒരു മണിക്കൂറായിരിക്കും ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് ഒരുമണിക്കൂറത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് 24 രൂപയുടെ വിഐ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
*29 രൂപയുടെ വിഐ ഡാറ്റ പ്ലാൻ*
2 ദിവസത്തെ വാലിഡിറ്റിയില്‍ 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വിഐ ഡാറ്റ പ്ലാൻ ആണിത്. ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ ലഭിക്കുന്ന 19 രൂപ പ്ലാനിന്റെ ആനുകൂല്യത്തെ അപേക്ഷിച്ച് കൂടുതല്‍ ലാഭം 10 രൂപ അധികം നല്‍കി ഈ 2ജിബി പ്ലാൻ തെരഞ്ഞെടുക്കുന്നതായിരിക്കും.
*39 രൂപയുടെ വിഐ ഡാറ്റ പ്ലാൻ*
2 ജിബിയില്‍ കൂടുതല്‍ ഡാറ്റ വേണ്ട ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാൻ വിഐ നല്‍കിയിരിക്കുന്ന ഓപ്ഷനാണ് 39 രൂപയുടെ പ്ലാൻ. 3ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. ഇതിന് 7 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. അതിനാല്‍ 29 രൂപയുടെ പ്ലാനെക്കാള്‍ ഈ പ്ലാൻ ലാഭകരമാകുന്നു.
*49 രൂപയുടെ വിഐ ഡാറ്റ പ്ലാൻ*
വിഐ അവതരിപ്പിച്ചിട്ടുള്ള ഡാറ്റ പ്ലാനുകളില്‍ 50 രൂപയില്‍ താഴെ നിരക്കില്‍ ലഭ്യമാകുന്ന അവസാനത്തെ പ്ലാനാണ് 49 രൂപയുടേത്. 6ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ വാലിഡിറ്റി 24 മണിക്കൂര്‍ മാത്രമാണ്. ഒരു ദിവസത്തേക്ക് വലിയ അളവില്‍ അധിക ഡാറ്റ വേണ്ടവര്‍ക്ക് ഈ പ്ലാൻ അനുയോജ്യമാണ്.
© Copyright - MTV News Kerala 2021
View Comments (0)