രാത്രികളിനി ആഘോഷമാക്കാം… സംസ്ഥാനത്തെ ആദ്യ രാത്രികേന്ദ്രമാകാൻ മാനവീയം വീഥി

MTV News 0
Share:
MTV News Kerala

നഗരത്തിൽ ഇനി രാപകൽ ഭേദമില്ലാതെ ആഘോഷരാവുകൾക്കായി ഒരിടം. പുലരും വരെയും പാടാനും ആടാനും പുതുരുചികൾക്കുമായി ഇടം ഒരുക്കുകയാണ്‌ ടൂറിസം വകുപ്പ്‌. രാത്രി സഞ്ചാരികളെ ആകർഷിക്കാനായി സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി നൈറ്റ് ലൈഫ് പദ്ധതിയിലൂടെ മോടിപിടിക്കുകയാണ്‌. സംസ്ഥാനത്തെ ആദ്യ രാത്രികേന്ദ്രമാകാനുള്ള അവസാനഘട്ട മിനുക്കു പണിയിലാണ് മാനവീയമിപ്പോൾ.
25നകം പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി നവംബർ ഒന്നിന് മുമ്പായി തുറന്നുകൊടുക്കാനാണ് കോർപറേഷന്റെ തീരുമാനം. ഇതോടെ നിലവിൽ നിർമിച്ചിട്ടുള്ള കടകൾ കുടുംബശ്രീയെ ഏൽപ്പിക്കും. മൂന്ന് മൊബൈൽ വെൻഡിങ് ഫുഡ് കോർട്ടുകൾ രാത്രിയിൽ പ്രവർത്തിക്കും. കൂടാതെ ടെണ്ടർ നടപടികളിലൂടെ മൊബൈൽ ഫുഡ്ട്രക്കുകൾക്കും അനുമതി നൽകും.
കോർപറേഷനും വിനോദസഞ്ചാര വകുപ്പിനുമാണ് മാനവീയം വീഥിയുടെ നടത്തിപ്പ് ചുമതല. നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി മേയർ ചെയർമാനായും കലക്‌ടർ കോ -ചെയർമാനായും നഗരസഭാ സെക്രട്ടറി കമ്മിറ്റിയുടെ സെക്രട്ടറിയായും സബ് കലക്‌ടർ, സിറ്റി പൊലീസ് കമീഷണർ, ഫുഡ് സേഫ്റ്റി കമീഷണർ ഉൾപ്പെടെയുള്ളവരെ ചേർത്ത് ‌ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.
മാനവീയത്തിന് പിന്നാലെ കനകക്കുന്നിലും നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഫുഡ് കോർ‌ട്ടുകൾ, സ്റ്റേജുകൾ, വിവിധതരം ലൈറ്റിങ്ങുകൾ, ഹാങ്ങ്ഔട്ട് സ്പേസ് എന്നിവയാണ് ഇവിടെയൊരുങ്ങുന്നത്. കഴക്കൂട്ടം, ശംഖുംമുഖം തുടങ്ങി ഏഴ് ഇടങ്ങൾ കൂടി നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നൈറ്റ് ലൈഫ് പദ്ധതിക്ക്‌ പ്രത്യേക ബൈലോ തയ്യാറാക്കുന്നതും കോർപറേഷന്റെ പരി​ഗണനയിലാണ്.

Share:
MTV News Keralaനഗരത്തിൽ ഇനി രാപകൽ ഭേദമില്ലാതെ ആഘോഷരാവുകൾക്കായി ഒരിടം. പുലരും വരെയും പാടാനും ആടാനും പുതുരുചികൾക്കുമായി ഇടം ഒരുക്കുകയാണ്‌ ടൂറിസം വകുപ്പ്‌. രാത്രി സഞ്ചാരികളെ ആകർഷിക്കാനായി സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി നൈറ്റ് ലൈഫ് പദ്ധതിയിലൂടെ മോടിപിടിക്കുകയാണ്‌. സംസ്ഥാനത്തെ ആദ്യ രാത്രികേന്ദ്രമാകാനുള്ള അവസാനഘട്ട മിനുക്കു പണിയിലാണ് മാനവീയമിപ്പോൾ.25നകം പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി നവംബർ ഒന്നിന് മുമ്പായി തുറന്നുകൊടുക്കാനാണ് കോർപറേഷന്റെ തീരുമാനം. ഇതോടെ നിലവിൽ നിർമിച്ചിട്ടുള്ള കടകൾ കുടുംബശ്രീയെ ഏൽപ്പിക്കും. മൂന്ന് മൊബൈൽ വെൻഡിങ് ഫുഡ് കോർട്ടുകൾ രാത്രിയിൽ...രാത്രികളിനി ആഘോഷമാക്കാം… സംസ്ഥാനത്തെ ആദ്യ രാത്രികേന്ദ്രമാകാൻ മാനവീയം വീഥി