വാക്സിൻ ക്ഷാമത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് നില്പ് സമരവും, പ്രതിഷേധ പ്രകടനവും നടത്തി നടത്തി.

MTV News 0
Share:
MTV News Kerala

മാവൂർ: യൂത്ത് കോൺഗ്രസ് മാവൂർ.മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവാക്സിൻ ക്ഷാമത്തിനെതിരെ നിൽപ്പുസമരംസംഘടിപ്പിച്ചു.ഒരു ഭാഗത്ത് വാക്സിൻ എത്തിച്ച് നൽകേണ്ട സർക്കാർ അതെത്തിച്ച് നൽകാതെ സ്വകാര്യ മേഖലയ്ക്ക് ചൂഷണത്തിന് അവസരം നൽകുകയും മറുഭാഗത്ത് പുറത്തിറങ്ങാൻ വാക്സിൻ നിർബന്ധമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ചും, എല്ലാവർക്കും എത്രയും വേഗം വാക്സിനേഷൻപൂർത്തിയാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത് കോൺഗ്രസ് ചെറൂപ്പ ഹെൽത്ത് സെന്ററിന് മുന്നിൽ നിൽപ്പുസമരം സംഘടിപ്പിച്ചത്.

സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്സിൻ വിതരണം താറുമാറാക്കി , സ്വാകാര്യ ആശുപത്രികൾക്ക് ലാഭം കൊയ്യാൻ വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് നിൽപ്പു സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് മാവൂർ മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി നിധീഷ് നങ്ങാലത്ത് പറഞ്ഞു.


മണ്ഡലം പ്രസിഡണ്ട് ഒപി അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ഷഫാദ് അയോത്ത്, അസീസ് പി.ടി, കെ.എം. രഞ്ജിത്ത്, മുഷറഫ് കെ.ടി, ബ്ലോക്ക് മെമ്പർ രജിതാ സത്യൻ തുടങ്ങിയവർ സംസാരിച്ചു.

മുനവ്വർ വളപ്പിൽ, സൈനുൽ ആബിദ് ചെറൂപ്പ, മുജ്തബ, തുടങ്ങിയവർ പങ്കെടു
ത്തു.

Share:
MTV News Keralaമാവൂർ: യൂത്ത് കോൺഗ്രസ് മാവൂർ.മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവാക്സിൻ ക്ഷാമത്തിനെതിരെ നിൽപ്പുസമരംസംഘടിപ്പിച്ചു.ഒരു ഭാഗത്ത് വാക്സിൻ എത്തിച്ച് നൽകേണ്ട സർക്കാർ അതെത്തിച്ച് നൽകാതെ സ്വകാര്യ മേഖലയ്ക്ക് ചൂഷണത്തിന് അവസരം നൽകുകയും മറുഭാഗത്ത് പുറത്തിറങ്ങാൻ വാക്സിൻ നിർബന്ധമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ചും, എല്ലാവർക്കും എത്രയും വേഗം വാക്സിനേഷൻപൂർത്തിയാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് യൂത്ത് കോൺഗ്രസ് ചെറൂപ്പ ഹെൽത്ത് സെന്ററിന് മുന്നിൽ നിൽപ്പുസമരം സംഘടിപ്പിച്ചത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്സിൻ വിതരണം താറുമാറാക്കി , സ്വാകാര്യ ആശുപത്രികൾക്ക്...വാക്സിൻ ക്ഷാമത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് നില്പ് സമരവും, പ്രതിഷേധ പ്രകടനവും നടത്തി നടത്തി.