ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ്പ സ്ഥിരീകരണം.

MTV News 0
Share:
MTV News Kerala

4 വാർഡുകളിൽ കർശന നിയന്ത്രണം.

മാവൂർ | ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 9 പാഴൂരിൽ നിപ്പ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ 4 ഓളം വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.വാർഡ് 9 പൂർണമായും അടച്ചു.8,10,12 വാർഡുകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ.17 പേർ നിലവിൽ നിരീക്ഷണത്തിലാണ്.പനി,ഛർദ്ദി തുടങ്ങിയ ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിൽ അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദേശം നൽകി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാമെന്നാണ് നിർദേശം. നിയന്ത്രണത്തിന്റെ ഭാഗമായി ചാത്തമംഗലത്തേക്കുള്ള റോഡുകളിൽ പൊലീസ് ഉപരോധം തീർത്തു.

കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ ക്രമീകരണങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും എന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകി.കോഴിക്കോട് മെഡിക്കൽ കോളേജ് പേ-വാർഡ് നിപ്പ ബ്ലോക്ക്‌ ആക്കി മാറ്റും.പ്രത്യേക മെഡിക്കൽ സംഘം കോഴിക്കോട് എത്തും.

നിപ്പ ബാധിച്ച് മരണപെട്ട കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.സൗത്ത് ബീച്ചിന് സമീപം കണ്ണംപറമ്പ് ഖബർ സ്ഥാനിലാണ് സംസ്കരണം.