
വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സ്ഥിരീകരിക്കുന്ന ഐ.സി.എം.ആർ പഠന ഫലം സംസ്ഥാനത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു. ആശങ്ക വേണ്ടെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ജാഗ്രതാ നിർദേശമെന്നും വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ കേരള വൺ ഹെൽത്ത് സെന്റര്‍ ഫോർ നിപ റിസർച്ച് നാളെ മുതൽ പ്രവർത്തനമാരംഭിക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)